പനയം പഞ്ചായത്തിൽ ആർആർഎഫ് സെന്ററിലെ കൺവെയർ ബെൽറ്റിൽ കുടുങ്ങി ഹരിത കർമസേന അംഗത്തിന്റെ കൈയ്ക്ക് ഗുരുതര പരിക്ക്

45
Advertisement

കൊല്ലം: പനയം പഞ്ചായത്ത് ആർ.ആർ.എഫ് ( റിസോഴ്സ് റിക്കവറി ഫെസിലിറ്റേഷൻ ) സെന്ററിലെ കൺവെയർ ബെൽറ്റിൽ കുടുങ്ങി മദ്ധ്യവയസകയുടെ കൈയ്ക്ക് ഗുരുതര പരിക്ക്. ഹരിതകർമ്മസേനാംഗമായ ചെറുമൂട് അശ്വതി മന്ദിരത്തിൽ പ്രസന്നയ്ക്ക് (50) ആണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം. പ്ലാസ്റ്റിക് തരം തിരിക്കുന്നതിനിടെ ഇടതുകൈ ബെൽറ്റിൽ കുടുങ്ങുകയായിരുന്നു. ഉടൻ തന്നെ ഫയർഫോഴ്സിൽ വിവരമറിയിക്കുകയും ചാമക്കട,കുണ്ടറ ഫയർസ്റ്റേഷനുകളിൽ നിന്ന് യൂണിറ്റ് എത്തി കൺവെയർ ബെൽറ്റിന്റെ തകിട് ഇളക്കി മാറ്റി രക്ഷാപ്രവർത്തനം നടത്തുകയുമായിരുന്നു. കൈയ്ക്ക് പൊട്ടലേറ്റിട്ടുണ്ട്. ആദ്യം ജില്ലാശുപത്രിയിൽ എത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയുമായിരുന്നു.

Advertisement