ബംബര്‍ നറുക്കെടുപ്പ്; 100 പവന്‍ സ്വര്‍ണം ചടയമംഗലം സ്വദേശിക്ക് കൈമാറി

13713
Advertisement

ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കേരളത്തിലെ 4700 സ്വര്‍ണ്ണ വ്യാപാരികളെ പങ്കാളികളാക്കി ഓഗസ്റ്റ് ഒന്നു മുതല്‍ ഒക്ടോബര്‍ 31 വരെ നടത്തിയ ഓണം സ്വര്‍ണ്ണോത്സവം-2024 ന്റെ ബംബര്‍ നറുക്കെടുപ്പില്‍ സമ്മാനാര്‍ഹമായവര്‍ക്കുള്ള സമ്മാന വിതരണ സമ്മേളനം മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു. ബംബര്‍ സമ്മാനാര്‍ഹമായ 100 പവന്‍ സ്വര്‍ണം കൊല്ലം ജില്ലയിലെ ചടയമംഗലം സ്വദേശി രഞ്ജിത്ത് രാജിന് മന്ത്രി സമ്മാനിച്ചു.
കേരളത്തിലെ സ്വര്‍ണ വ്യാപാര മേഖലയെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. പരിശോധനകള്‍ സാധാരണ നടപടി മാത്രമാണ്. റെയ്ഡുകളില്‍ നിയമവിരുദ്ധ പ്രവര്‍ത്തികള്‍ ഉണ്ടെങ്കില്‍ അത് പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു. ഈ വേ ബില്ല് നടപ്പാക്കുമ്പോള്‍ പരിധി ഉയര്‍ത്തുന്നത് പരിഗണനയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്വര്‍ണ്ണ വ്യാപാര മേഖലയിലെ പ്രശ്‌നങ്ങള്‍ സമ്പൂര്‍ണ്ണ ബജറ്റ് സമ്മേളനത്തിന് മുമ്പായി സ്വര്‍ണ്ണ വ്യാപാര അസോസിയേഷനുമായി ചര്‍ച്ച നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.
ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. അബ്ദുല്‍ നാസര്‍ അധ്യക്ഷത വഹിച്ചു. കുടുംബ സംഗമം, സ്വര്‍ണ്ണ വ്യാപാരികളെ ആദരിക്കല്‍, വിദ്യാര്‍ഥികള്‍ക്കുള്ള മെറിറ്റ് അവാര്‍ഡ്, കലാപരിപാടികള്‍ തുടങ്ങിയവയും ഉണ്ടായിരുന്നു. ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍,വൈസ് പ്രസിഡണ്ട് ബി. പ്രേമാനന്ദ്, എംഎല്‍എ മാരായ എം.നൗഷാദ്, പി.സി. വിഷ്ണുനാഥ്, സി.ആര്‍. മഹേഷ്,
വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എസ്.ദേവരാജന്‍ അസോസിയേഷന്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് പി.കെ. അയമു ഹാജി, വൈസ് പ്രസിഡണ്ട് നവാസ് പുത്തന്‍വീട്, ഓണം സ്വര്‍ണ്ണോത്സവം കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ അസീസ് ഏര്‍ബാദ് സംസ്ഥാന സെക്രട്ടറിമാരായ സി. എച്ച്.ഇസ്മായില്‍ എസ്. പളനി, താനെ കൗണ്‍സില്‍ അംഗങ്ങളായ എസ്. സാദിഖ്, വിജയ കൃഷ്ണ വിജയന്‍, ഖലീല്‍ കുരുപോലില്‍, നാസര്‍ പോച്ചയില്‍, ലിബി മുഴയില്‍, എന്‍ ടി കെ. ബാപ്പു, എം സി. ദിനേശന്‍, അനില്‍കുമാര്‍ തലശ്ശേരി, കണ്ണന്‍ മഞ്ജു, തുടങ്ങിയവര്‍ പ്രസംഗിച്ചു.

Advertisement

1 COMMENT

  1. 100 പവൻ ഒരാൾക്ക്
    ഇത് 4 പേർക്കോ 10 പേർക്കോ കൊടുത്താൽ എത്ര ഗുണമായിരുന്നു

Comments are closed.