ആര്യങ്കാവിലെ അപകടം; ഇന്‍ഷൂറന്‍സ് തുക അടിയന്തിരമായി വിതരണം ചെയ്യും

871
Advertisement

പുനലൂര്‍: ആര്യങ്കാവില്‍ ആര്യങ്കാവില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനി ബസ് ലോറിയുമായി കൂട്ടിയിടിച്ച് സേലം സ്വദേശിയായ തീര്‍ഥാടകന്‍ മരിച്ച സംഭവത്തില്‍ ഇന്‍ഷൂറന്‍സ് തുകയായ 5 ലക്ഷം രൂപ അടിയന്തരമായി കൈമാറാനുള്ള നടപടി സ്വീകരിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ ജി. സുന്ദരേശന്‍. അപകടത്തില്‍പ്പെട്ടവരെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള വേണ്ട ചെലവും സര്‍ക്കാര്‍ നിര്‍വഹിക്കും. അപകടത്തില്‍ പരുക്കേറ്റയവര്‍ക്ക് ധനസഹായം നല്‍കുന്ന ഉള്‍പ്പെടെ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ പുലര്‍ച്ചെ നാലോടെയാണ് കൊല്ലം തിരുമംഗലം ദേശീയപാതയില്‍ ആര്യങ്കാവ് റെയില്‍വേ സ്റ്റേഷന്‍ സമീപം ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന മിനി ബസിലേക്ക് ലോറി പാഞ്ഞു കയറിയത്. അപകടത്തില്‍ 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു.

Advertisement