കരുനാഗപ്പള്ളി. കുലശേഖരപുരത്ത് സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗങ്ങളെ പൂട്ടിയിട്ടു. ലോക്കൽ സമ്മേളനത്തിന് എത്തിയ നേതാക്കളെയാണ് പ്രവർത്തകർ പൂട്ടിയിട്ടത്. ലോക്കൽ കമ്മിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിലാണ് നേതാക്കളെ പൂട്ടിയിട്ടത്. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സോമപ്രസാദ്, കെ രാജഗോപാൽ എന്നിവരെയാണ് ഒരു വിഭാഗം പ്രവർത്തകർ പൂട്ടിയിട്ടത്. തിരഞ്ഞെടുത്തഭാരവാഹികള്‍ക്കെതിരെ സ്ത്രീപീഡനം വരെ ആരോപിച്ചാണ് ഇന്നലെ ബഹളം നടന്നത്. പീഡിപ്പിക്കുന്നതിന് തെളിവുതരാം എന്നുവരെ പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകരോട് ആക്രോശിച്ചു.
കുലശേഖരപുരം ലോക്കൽ സമ്മേളനങ്ങളിലെ തെരുവിൽ തല്ലിൽ സംസ്ഥാന നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. പ്രശ്നം പരിഹരിക്കുന്നതിൽ ചുമതലക്കാരായ
സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്ക് കഴിയാതെ പോയെന്നാണ് വിലയിരുത്തൽ.സംസ്ഥാന നേതാക്കളെ അടക്കം പൂട്ടിയിട്ടതിൽ സംഘടനപരമായ നടപടി ഉണ്ടായേക്കുമെന്നാണ് വിവരം . അതേ സമയം ആലപ്പാട് ലോക്കൽ സമ്മേളനത്തിലും നേതൃത്വത്തിന് നേരെ പ്രവർത്തകർ രംഗത്ത് വന്നു. പ്രശ്ന പരിഹാരത്തിന് സംസ്ഥാന നേതൃത്വം നേരിട്ട് ഇടപെടാനാണ് സാധ്യത.
അതേസമയം കരുനാഗപ്പള്ളിയിൽ സി പി ഐ എo നേതൃത്വത്തിന് എതിരെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. ലോക്കൽ കമ്മിറ്റിയിലെ ബാർ മുതലാളി അനിയൻ ബാവ, ചേട്ടൻ വാവ തുലയട്ടെയെന്ന് പോസ്റ്റർ
സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ രാജഗോപൽ, സോമപ്രസാദ്, ജില്ലാകമ്മറ്റിയംഗങ്ങളായ പി ആർ വസന്തൻ, പി ആർ ബാലചന്ദ്രൻ എന്നി കുറവാ സംഘത്തെ സൂക്ഷിക്കുകയെന്നും പോസ്റ്റർ. സേവ് സി പി ഐ എമ്മിൻ്റെ പേരിലാണ് പോസ്റ്റർ.






































