റബര്‍ പുകപ്പുരയ്ക്ക് തീപ്പിടിത്തംഅഞ്ച് ടണ്‍ റബര്‍ നശിച്ചു

769
Advertisement

കടയ്ക്കല്‍: ഇട്ടിവയില്‍ റബര്‍ പുകപ്പുരയ്ക്ക് തീപ്പിടിച്ചു. അഞ്ച് ടണ്‍ റബര്‍ കത്തിനശിച്ചു. വയ്യാനം വട്ടത്രാമ ജെഎസ് റബര്‍ ട്രേഡേഴ്സ് ഉടമ ജലാലുദ്ദീന്റെ ഉടമസ്ഥതയിലുള്ള പുകപ്പുരയ്ക്കാണ് തീപ്പിടിച്ചത്. 10 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി. ശനിയാഴ്ച പുലര്‍ച്ചെ 2.30ന് ആയിരുന്നു സംഭവം. 20 അടി ഉയരമുള്ള വലിയ പുകപ്പുരയായിരുന്നു.
സമീപത്ത് സമാനമായി രണ്ട് പുകപ്പുരയില്‍ റബര്‍ ഷീറ്റ് പുകയിടീല്‍ നടന്നു കൊണ്ടിരിക്കുകയായിരുന്നു. കടയ്ക്കല്‍ നിന്ന് അഗ്നിരക്ഷാ സേനയുടെ രണ്ട് യൂണിറ്റുകളെത്തിയാണ് തീ അണച്ചത്. ഓഫീസര്‍ ജെ. നിഷാലിന്റെ നേതൃത്വത്തില്‍ അരുണ്‍ലാല്‍, ശരത്, ഷമിന്‍, ജമീര്‍, സനില്‍, മുഹമ്മദ് സുല്‍ഫി,ഷാജഹാന്‍, മുഹമ്മദ് സാജിദ് എന്നിവര്‍ പങ്കെടുത്തു.

Advertisement