ചവറ. ബേബി ജോൺ സ്മാരക സർക്കാർ കോളേജിലെ നാഷണൽ സർവീസ് സ്കീം ചവറ കൃഷിഭവന്റെ സഹകരണത്തോടു കൂടി നടത്തിയ കരനെൽ കൃഷിയുടെ വിളവെടുപ്പ് (ഞാറ്റടി 2024) അത്യുൽസാഹപൂർവ്വം കോളേജിൽനടന്നു. കോളേജ് കാമ്പസിലെ തരിശ്പുരയിടത്തിലാണ് ഉമ എന്ന ഇനത്തിലെ നെല്ല് പാകിയത്. ഇക്കഴിഞ ജൂലൈ 18 നായിരുന്നു വിത്തിടീൽ. പിന്നീട് കള പറിക്കലും വളം ഇടലും എല്ലാം കുട്ടികൾ ചെയ്തും കണ്ണിലെണ്ണയൊഴിച്ച് പരിപാലിച്ചാണ് കൊയ്ത്തിന് പാകമാക്കിയത്. വിളവെടുപ്പിന് തൊട്ടു മുമ്പ് പെയ്ത മഴയും ശക്തമായ കാറ്റും നെല്ലിനെ സാരമായി ബാധിച്ചു അതൊക്കെ തരണം ചെയ്ത് കുട്ടികളും എൻ എസ് എസ് പ്രോഗ്രാം ഓഫീസറന്മാറായ ഡോ. ഗോപകുമാറും ഡോ. തുഷാദും നൂറു മേനി കൊയ്തെടുത്തത്.
കരനെൽകൃഷിക്ക് അദ്ധ്യാപകരും വിദ്യാർത്ഥികളും നൽകിയത് വളരെ വലിയ സഹായമാണ്.
കൃഷി വിളവെടുപ്പ് ഉൽസവം ഡോ. സുജിത്ത് വിജയൻ പിള്ള എം എൽ എ ഉദ്ഘാടനം ചെയ്തു
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. സി പി സുധീഷ് കുമാർ,ബ്ലോക്ക് മെമ്പർ രതീഷ്, പ്രിൻസിപ്പാൾ ഡോ. ജോളി ബോസ്, ആർ , പി ടി എ വൈ പ്രസിഡൻ്റ് പ്രസന്ന അലക്സാണ്ടർ, എ. ഇ. ഒ ഓഫീസ് സൂപ്രണ്ട് ഗോപകുമാർ, ഡോ. കെ റഹീം, ഇബ്രാഹീം കുഞ്, ഗിരിജാ പിള്ള, ഡോ. അനിത പി, കൃഷി അസിസ്റ്റൻ്റു മാറായ ഷിബു, സൗമ്യ പ്രൊഫ ലൈജു പി ,
ഗ്രാമ പഞ്ചായത്ത് അംഗം ശശിധരൻ പിള്ള,, ഡോ. ഗോപകുമാർ ജി, ഡോ തു ഷാദ് ടി,
ഡോ. ആശ, ജലീൽ ഖാൻ’ കോളേജ് യൂണിയൻ ചെയർമാൻ ആസിഫ് മുഹമ്മദ് എൻ എന്നിവർ സംസാരിച്ചു.
പരിപാടികൾക്ക്
ആദിത്യൻ എസ് കുമാർ, താരതുളസീധരൻ ശിവലക്ഷമി നയനാ ഇന്ദു,ആദിത്യൻ, നന്ദന , സൂരജ് എന്നിവർ നേതൃത്വം നൽകി.
കൊയ്തെടുത്ത നെല്ല് എൻ എസ് എസ് ക്യാമ്പിലെ ഭക്ഷണത്തിനും
ക്യാൻസർ രോഗികൾക്കും നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. തുടർന്ന് കൂവകൃഷി ചെയ്യുന്നതിന്
കൃഷിവകുപ്പ് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.




































