കൊല്ലം: മുക്കുപണ്ടം പണയംവെച്ച് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും പണം തട്ടിയെടുത്ത പ്രതി പിടിയിലായി. കായംകുളം, കൃഷ്ണപുരം, നന്ദാവനത്തില്‍ ഉണ്ണിക്കുട്ടന്‍ (33) ആണ് ഓച്ചിറ പോലീസിന്റെ പിടിയിലായത്. ഒക്‌ടോബര്‍ 30ന് വവ്വാക്കാവ് പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനത്തില്‍ വ്യാജ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് നല്‍കി ഒരു പവന്‍ വരുന്ന മുക്കുപണ്ടം പണയപ്പെടുത്തി ഇയാള്‍ പണം തട്ടിയെടുക്കുകയായിരുന്നു.
തട്ടിപ്പ് മനസ്സിലാക്കിയ ധനകാര്യ സ്ഥാപനത്തിലെ മാനേജര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളുടെ പേരില്‍ നിരവധി മോഷണ കേസുകളും മറ്റു കേസുകളും നിലവിലുണ്ട്. ഓച്ചിറ പോലീസ് ഇന്‍സ്‌പെക്ടര്‍ സുജാതന്‍ പിള്ള, എസ്‌ഐ നിയാസ്, എസ്‌സിപിഒമാരായ അനു, കനീഷ് എന്നിവിരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
































