അധികാരത്തിൽ ഒരു വഴിയ്ക്ക് പോലീസ് മറ്റൊരു വഴിക്ക് സർക്കാര്‍,കൊല്ലം സി പി എം ഏരിയ സമ്മേളനത്തിൽ വിമര്‍ശനം

528
Advertisement

കൊല്ലം. സി പി ഐ എം ഏരിയ സമ്മേളനത്തിൽ പാർട്ടി നേതൃത്വത്തിന് എതിരെ ശക്തമായ വിമർശനം.പാർട്ടി സംസ്ഥാന നേതൃത്വത്തിന് ഭിന്ന അഭിപ്രായം. ഏക അഭിപ്രായം പാർട്ടി നേതൃത്വത്തിനില്ല. ആഭ്യന്തര വകുപ്പിന് എതിരെയും വിമർശനം

പാർട്ടിയും പോലീസും സർക്കാരും വ്യത്യസ്ത വഴിയ്ക്ക് സഞ്ചരിക്കുന്നത്.പോലീസിൽ കോൺഗ്രസിനും ബിജെപിയ്ക്കുമുള്ള സ്വാധീനം പാർട്ടി ഇല്ലെന്നും വിമർശനം. റവന്യു, ആരോഗ്യ വകുപ്പുകൾക്ക് എതിരെ രൂക്ഷ വിമർശനം.ചൂണ്ട കൈയ്യിൽ കൊണ്ടിട്ടു ചെന്നാലും ജില്ലാ ആശുപത്രിയിൽ ചികിത്സ ലഭിക്കുന്നില്ലെന്ന് വിമർശനം. അധികാരത്തിൽ ഒരു വഴിയ്ക്ക് പോലീസ് മറ്റൊരു വഴിക്ക് സർക്കാരും. ആർ എസ് എസ് രുപീകരണത്തിൻ്റെ നൂറാം വാർഷികത്തിൽ അവര്‍ രാജ്യം ഭരിക്കുന്നു. 100 വർഷം പിന്നിട്ട കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്ക് രാജ്യത്ത് ശക്തി ക്ഷയിക്കുകയാണെന്നും കൊല്ലം സി പി ഐ എം ഏരിയ സമ്മേളനത്തിൽ വിമർശനം.

Advertisement