കരട് വോട്ടര്‍പട്ടിക; ജില്ലയില്‍ 21,41,063 വോട്ടര്‍മാര്‍

589
Advertisement

കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ എന്‍.ദേവിദാസിന്റെ അധ്യക്ഷതയില്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. കരട് വോട്ടര്‍പട്ടികയില്‍ ജില്ലയില്‍ ആകെ 21,41,063 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 10,18,758 പുരുഷന്മാരും 11,22,285 സ്ത്രീകളുമാണുള്ളത്. 20 ട്രാന്‍സ്ജെന്ററുമുണ്ട്. 2024 സെപ്റ്റംബര്‍ 24 വരെയുള്ള അപേക്ഷകള്‍ പരിഗണിച്ചാണ് കരട് പട്ടിക തയ്യാറാക്കിയത്. അന്തിമ വോട്ടര്‍പട്ടിക 2025 ജനുവരി ആറിന് പ്രസിദ്ധീകരിക്കും. കുറ്റമറ്റ വോട്ടര്‍പട്ടിക തയ്യാറാക്കുന്നതിനുള്ള നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ യോഗത്തില്‍ അറിയിച്ചു. ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളില്‍ ഇആര്‍ഒമാരായി ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഒക്ടോബര്‍ ആറ് വരെയുള്ള വോട്ടര്‍ ഐഡി കാര്‍ഡുകള്‍ പ്രിന്റിംഗിന് അയച്ചു. ജൂലൈ വരെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയോ തിരുത്തല്‍ വരുത്തുകയോ ചെയ്ത ഐഡി കാര്‍ഡുകള്‍ വിതരണം ചെയ്യുകയും ചെയ്തു. ഇലക്ഷന്‍ കമ്മിഷന്റെ വെബ്സൈറ്റ് മുഖാന്തിരവും വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്പ് വഴിയും വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ബി.ജയശ്രീ, സബ്കളക്ടര്‍ നിശാന്ത് സിഹാര, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Advertisement