കള്ളക്കടല്‍: ജില്ലയില്‍ കടലാക്രമണം രൂക്ഷം

1299
Advertisement

കൊല്ലം: കള്ളക്കടല്‍ പ്രതിഭാസത്തില്‍ ജില്ലയിലെ തീര പ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷം. കൊല്ലം ബീച്ച്, വാടി, വെടിക്കുന്ന്, പരവൂര്‍, അഴീക്കല്‍ എന്നിവിടങ്ങളില്‍ രൂക്ഷമായ കടലാക്രമണം ആണ് ഉണ്ടായത്.
കൊല്ലം ബീച്ചില്‍ ശക്തമായ തിരമാലകളാണ് രൂപപ്പെട്ടത്. തീരത്തു വച്ചിരുന്ന വള്ളങ്ങളിലേക്ക് തിര അടിച്ചു കയറിയതിനാല്‍ മത്സ്യത്തൊഴിലാളികള്‍ വള്ളങ്ങള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. തീരത്ത് സൂക്ഷിച്ചിരുന്ന വലകളിലും ഷെഡുകളിലും വെള്ളം കയറി. ഇവ പിന്നീട് മത്സ്യത്തൊഴിലാളികള്‍ മാറ്റി.
ചൊവ്വാഴ്ച രാത്രി മുതല്‍ ശക്തമായ കടലാക്രമണമാണ് വിവിധ പ്രദേശങ്ങളിലുണ്ടായത്.

Advertisement