കൊല്ലം: സിബിഎസ്ഇ കൊല്ലം സഹോദയ കലോത്സവം (സര്‍ഗ്ഗോത്സവ്) 10 മുതല്‍ 19 വരെ കാരംകോട് വിമല സെന്‍ട്രല്‍ സ്‌കൂളില്‍ നടക്കും. 42 വിദ്യാലയങ്ങളില്‍ നിന്നായി 3000 ലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. 10 വേദികളിലാണ് മത്സരം. ഇന്ന് മൂന്ന് വേദികളിലായി ചിത്ര രചനാ മത്സരങ്ങള്‍ നടക്കും.
16ന് ഉച്ചയ്ക്ക് 1.30ന് എന്‍.കെ. പ്രേമചന്ദ്രന്‍ എംപി ഉദ്ഘാടനം ചെയ്യും. സഹോദയ പ്രസിഡന്റ് ഫാ. ബോവസ് മാത്യൂ അധ്യക്ഷനാകും. മലങ്കര കത്തോലിക്ക സഭ മാവേലിക്കര രൂപതാ വികാരി മോണ്‍. ഫാ. സ്റ്റീഫന്‍ കുളത്തുംകരോട്ട് മുഖ്യപ്രഭാഷണം നടത്തും. സര്‍ഗോത്സവ്-2024 ന്റെ നടത്തിപ്പിനായി ജനറല്‍ സെക്രട്ടറി ഫാ. സാമുവേല്‍ പഴവൂര്‍ പടിക്കലിന്റെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിച്ചു.
19ന് വൈകിട്ട് 4ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ സമ്മാന വിതരണം നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ സഹോദയ പ്രസിഡന്റ് ഫാ. ബോവസ് മാത്യൂ, ജനറല്‍ കണ്‍വീനര്‍ ഫാ. സാമുവല്‍ പഴവൂര്‍ പടിക്കല്‍, വിമല സെന്‍ട്രല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ടോം മാത്യൂ തുടങ്ങിയവര്‍ പങ്കെടുത്തു.
































