നാലര വയസുകാരനെ പീഡിപ്പിച്ച പ്രതിക്ക് അഞ്ചുവര്‍ഷം തടവ്

576
Advertisement

കൊട്ടാരക്കര: അയല്‍വാസിയായ നാലര വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ എഴുകോണ്‍ ഇരുമ്പനങ്ങാട് ലക്ഷംവീട് കോളനിക്ക് സമീപം ആദിത്യനെ (20) കൊട്ടാരക്കര ഫാസ്റ്റ് ട്രാക്ക് കോടതി അഞ്ചുവര്‍ഷം തടവിനും 5000 രൂപ പിഴയും ശിക്ഷ വിധിച്ചു. കൊട്ടാരക്കര ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി അഞ്ചു മീര ബിര്‍ല ആണ് വിധി പ്രസ്താവിച്ചത്.
2023 നവംബര്‍ 26നാണ് കേസിനാസ്പദമായ സംഭവം. എഴുകോണ്‍ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ നന്ദകുമാര്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ സബ്ഇന്‍സ്‌പെക്ടര്‍ എ. അനീസ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ഷുഗു. സി. തോമസ് ഹാജരായി.

Advertisement