ചവറയിൽ രോഗം മാറാന്‍ മന്ത്രവാദവും ആഭിചാരക്രിയകളും; പ്രതികള്‍ പിടിയില്‍

6728
Advertisement

ചവറ: മാറാരോഗം മാറാന്‍ മന്ത്രവാദവും ആഭിചാരക്രിയകളും നടത്തിയ പ്രതികള്‍ പോലീസിന്റെ പിടിയിലായി. പന്മന, കണ്ണന്‍കുളങ്ങര, വലിയവീട്ടില്‍ കിഴക്കതില്‍ ഗീത (47), പന്മന, മുല്ലക്കേരി, പുത്തന്‍ വീട്ടില്‍ രഞ്ജിത്ത് (34) എന്നിവരാണ് ചവറ പോലീസിന്റെ പിടിയിലായത്. മുല്ലക്കേരിയില്‍ മാറാരോഗങ്ങള്‍ മാറുന്നതിനും കുട്ടികള്‍ ഇല്ലാത്തവര്‍ക്ക് കുട്ടികള്‍ ഉണ്ടാകുന്നതിനും സാമ്പത്തിക അഭിവൃദ്ധിയുണ്ടാകുന്നതിനും മന്ത്ര
വാദവും ആഭിചാരക്രിയകളും നടക്കുന്നതായി കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ ചൈത്ര തെരേസ ജോണിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചവറ പോലീസ് നടത്തിയ പരിശോധനയിലാണ് ദുര്‍മന്ത്രവാദം നടത്തിവന്ന പ്രതികളെ പിടികൂടിയത്. ചവറ പോലീസ് ഇന്‍സ്‌പെക്ടര്‍ ബിജുവിന്റെ നേതൃത്വത്തില്‍ എസ്‌ഐ ഓമനകുട്ടന്‍, എസ്‌സിപിഒ അനില്‍കുമാര്‍ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Advertisement

1 COMMENT

  1. ന്യൂസ് ന് പറ്റിയ പരസ്യം വല്ല……..പോടെ
    മാധ്യമപ്രവർത്തനം ഗത്തികേട്

Comments are closed.