മാള്‍ട്ടയില്‍ വാഹനാപകടത്തില്‍ കൊട്ടാരക്കര സ്വദേശി മരിച്ചു

1485
Advertisement

കൊട്ടാരക്കര: മാള്‍ട്ടയില്‍ വാഹനാപകടത്തില്‍ കൊട്ടാരക്കര വെണ്ടാര്‍ സ്വദേശിയായ യുവാവ് മരിച്ചു. വെണ്ടാര്‍ കമലാലയത്തില്‍ ബാലകൃഷ്ണപിള്ള (വെണ്ടാര്‍ ബാലന്‍)യുടെയും കമല മണിയമ്മയുടെയും മകന്‍ ബാലു ഗണേഷ് (39) ആണ് മരിച്ചത്.
മാള്‍ട്ടയില്‍ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു. ചൊവ്വാഴ്ച ഇന്ത്യന്‍ സമയം രാവിലെ 10ന് ട്രക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചത്. ബാലു ഗണേഷ് രണ്ടു വര്‍ഷം മുന്‍പാണ് മാള്‍ട്ടയിലെത്തിയത്. ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ഭാര്യ: മനസ്വനി. മകന്‍: ദേവര്‍ഷ്. സഹോദരങ്ങള്‍: ബാലു മഹേഷ്, ബാലു രമേശ്.

Advertisement