കുണ്ടറ പള്ളിമുക്കിൽ ബസ്സും കാറും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക്‌ പരിക്ക്

1855
Advertisement

കുണ്ടറ : പള്ളിമുക്കിൽ കെ.എസ്.ആർ.ടി.സി ബസ്സും കാറും കൂട്ടിയിടിച്ച് 6 പേർക്ക് പരിക്ക്. കാർ യാത്രക്കാരായ രണ്ടുപേർ, ബസ്സ് ഡ്രൈവർ, ബസ്സ് യാത്രക്കാർ എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ കൊട്ടാരക്കര സ്വദേശികളായ രണ്ടു പേരെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവർ കൊല്ലം, കുണ്ടറ ആശുപത്രികളിൽ ചികിത്സ തേടി. ഇന്ന്‌ സന്ധ്യയ്ക്ക് 7.30ഓടെ പള്ളിമുക്കിനും ആറുമുറിക്കടയ്ക്കും അപകടം ഉണ്ടായത്. കൊട്ടാരക്കര ഭാഗത്തേയ്ക്ക് പൊകുകയായിരുന്നു കെ.എസ്.ആർ.ടി.സി ബസ്സ്. അപകടത്തിൽ നിയന്ത്രണം വീട്ട ബസ്സ് സമീപത്തെ കടയ്ക്കു മുന്നിൽ ഇടിച്ചാണ് നിന്നത്. കാർ പൂർണമായും തകർന്നു. സ്റ്റിയറിംഗിൽ കുരുങ്ങിപ്പോയ കാർ യാത്രക്കാരനെ കുണ്ടറ നിന്നും ഫയർഫോഴ്‌സ് എത്തിയാണ് പുറത്തെടുത്തത്. കുണ്ടറ പൊലീസും നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് രക്ഷാപ്രവർത്തനങ്ങൾ ഊർജിതമാക്കി. സംഭവത്തെ തുടർന്ന് ദേശീയപാതയിൽ മണിക്കൂറുകൾ നീണ്ട ഗതാഗതകുരുക്ക് അനുഭവപ്പെട്ടു.

Advertisement