യന്ത്ര തകരാര്‍; കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

306
Advertisement

കൊല്ലം: യന്ത്രതകരാറിനെ തുടര്‍ന്ന് കടലില്‍ അകപ്പെട്ട ബോട്ടുകളും അതിലുണ്ടായിരുന്ന 21 മത്സ്യത്തൊഴിലാളികളേയും രക്ഷപ്പെടുത്തി. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ ഫിഷറീസ് സ്റ്റേഷനിലെ റെസ്‌ക്യൂ ബോട്ട് ഉപയോഗിച്ചാണ് ബോട്ടുകള്‍ കരയ്ക്ക് എത്തിച്ചത്.
മേരിമാത, നീണ്ടകര പൊന്നുമിന്നു എന്നീ ബോട്ടുകളാണ് യന്ത്ര തകരാറിനെ തുടര്‍ന്ന് കടലില്‍ അകപ്പെട്ടത്. ട്രോളിങ് നിരോധനം അവസാനിച്ച ശേഷം 11 മത്സ്യബന്ധന ബോട്ടുകള്‍ ഫിഷറീസ് സ്റ്റേഷനിലെ മറൈന്‍ എന്‍ഫോഴ്‌സ്മെന്റിന്റെ നേതൃത്വത്തില്‍ കരയ്ക്ക് എത്തിച്ചിട്ടുണ്ട്. ഫിഷറീസ് ഗാര്‍ഡുമാരായ പ്രദീപ്, ജോണ്‍, ലൈഫ് ഗാര്‍ഡ് റോയി, തോമസ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

Advertisement