മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് എതിരെ സാമൂഹിക മാധ്യമത്തിൽ പ്രചരണം ,മൺറോത്തുരുത്ത്
മുൻ പഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ്‌ നേതാവുമായ എസ് ശോഭയ്‌ക്ക് എതിരെ കേസ്

1292
Advertisement

കിഴക്കേകല്ലട.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് എതിരെ സാമൂഹിക മാധ്യമത്തിൽ പ്രചരണം നടത്തിയെന്ന് പരാതിയിൽ മൺറോത്തുരുത്ത്
മുൻ പഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ്‌ നേതാവുമായ എസ്. ശോഭയ്‌ക്ക് എതിരെ കിഴക്കേ കല്ലട പൊലീസ് കേസെടുത്തു.
ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സർക്കാരിൻ്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ അട്ടിമറിക്കണമെന്ന ഉദ്ദേശത്തോടെ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടെന്നാണ് പരാതി. എന്നാൽ പരാതി അടിസ്ഥാന രഹിതമാണെന്നും ഇതിനെ നിയമപരമായി നേരിടുമെന്നും ശോഭ പറഞ്ഞു.

Advertisement