ഓയൂരില്‍ വൈദ്യുതാഘാതമേറ്റ് പശു ചത്തു

411
Advertisement

ഓയൂര്‍: മരം വീണ് പൊട്ടിയ വൈദ്യുതി കമ്പിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് പശു ചത്തു. ക്ഷീരകര്‍ഷകന്‍ നെട്ടേത്തറ ശ്രീരാമ വിലാസത്തില്‍ മുരളീധരന്‍ പിള്ളയുടെ പശുവാണ് ചത്തത്.
ഇന്ന് ഉച്ചയോടെയാണ് സംഭവം. പറമ്പില്‍ മേയുന്നതിനിടെ മരച്ചില്ല വീണ് വൈദ്യുതി കമ്പിയടക്കം നിലം പതിച്ചു. വൈദ്യുത കമ്പിയില്‍ ചവിട്ടിയ ഉടനെ പശു ഷോക്കേറ്റ് നിലം പതിക്കുകയായിരുന്നു.

Advertisement