മുക്കുപണ്ടം പണയംവെച്ച് പണം തട്ടിപ്പ്; പ്രതികള്‍ പിടിയില്‍

1953
Advertisement

കൊല്ലം: മുക്കുപണ്ടം പണയംവെച്ച് ഫൈനാന്‍സ് സ്ഥാപനത്തില്‍ നിന്നും പണം തട്ടിയെടുത്ത പ്രതികള്‍ പിടിയില്‍. ശക്തികുളങ്ങര, പഴമ്പള്ളി മഠം, തുളസീധരന്‍ (52), കാവനാട്, കന്നിമേല്‍ ചേരി, ഉരുമാളൂര്‍ പടിഞ്ഞാറ്റതില്‍ അരുണ്‍ (25) എന്നിവരാണ് ചവറ പോലീസിന്റെ പിടിയിലായത്. ഏപ്രില്‍ മാസത്തില്‍ വേട്ടുതറ ജംഗ്ഷനില്‍ പ്രവര്‍ത്തിച്ചു വരുന്ന
ഫൈനാന്‍സ് സ്ഥാപനത്തില്‍ തുളസീധരന്‍ 16 ഗ്രാം തുക്കം വരുന്ന മുക്കുപണ്ടം പണയപ്പെടുത്തി എണ്‍പത്തിനാലായിരം രൂപ കൈപറ്റിയിരുന്നു. ഇയാളെ ഒരാഴ്ച മുന്‍പ് മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയകേസില്‍ ശക്തികുളങ്ങര പോലീസ് അറസ്റ്റ് ചെയ്ത വിവരം അറിഞ്ഞ് വേട്ടുതറ ജംഗ്ഷനിലുള്ള ഫൈനാന്‍സ് സ്ഥാപനത്തിന്റെ മാനേജര്‍ അപ്രൈസറെ കൊണ്ട് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പണയപ്പെടുത്തിരിക്കുന്നത് മുക്കുപണ്ടമാണെന്ന് അറിയുന്നത്. തുടര്‍ന്ന് പോലീസില്‍ നല്‍കിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തില്‍ ഇയാളെയും കൂട്ടാളിയായ അരുണിനെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Advertisement