കിഴക്കേ കല്ലടയിൽ ഭിന്നശേഷിക്കാരിയായ വീട്ടമ്മയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചയാൾ അറസ്റ്റിൽ

1275
Advertisement

കിഴക്കേ കല്ലട: ഭിന്നശേഷിക്കാരിയായ വീട്ടമ്മയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചയാൾ അറസ്റ്റിൽ. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ഭിന്നശേഷിക്കാരിയായ വീട്ടമ്മയെ വിവാഹ വാഗ്ദാനം നൽകി മൺറോ തുരുത്തിൽ ഉള്ള ഹോം സ്റ്റേ യിലും കോഴിക്കോട് ചെന്നൈ തിരുവനന്തപുരം എന്നിവിടങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ കോഴിക്കോട് ജില്ലയിൽ പാറക്കടവ് ഗവൺമെന്റ് എൽ പി എസിന് സമീപം തൈ ഉള്ളതിൽ വീട്ടിൽ മുനീറിനെയാണ് (മുന്ന-32) അറസ്റ്റ് ചെയ്തത്. കിഴക്കേകല്ലട പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആയ ശിവപ്രകാശിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ഷാജഹാൻ,SCPO വിപിൻ, CPO മാരായ അനൂപ്, വിദ്യാ രാജ് എന്നിവർചേർന്ന് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ റിമാൻഡ് ചെയ്തു.

Advertisement