ദേശീയപാതയിൽ ഉണ്ടായ വാഹന അപകടത്തിൽ സുവിശേഷകൻ മരിച്ചു

843
Advertisement

പുനലൂർ: കൊല്ലം.-തിരുമംഗലം ദേശീയപാതയിൽ ഇളമ്പൽ വെച്ചുണ്ടായ വാഹന അപകടത്തിൽ സുവിശേഷകൻ മരിച്ചു. പുനലൂർ മണിയാർ സ്വദേശിയും ഇളമ്പൽ ചർച്ച് ഓഫ് ഗോഡ് സുവിശേഷകനുമായ 36 വയസുള്ള ബ്രദർ ഉണ്ണികൃഷ്ണൻ ആണ് മരിച്ചത്.

രാവിലെ ഒമ്പതരയോട് കൂടിയാണ് ഉണ്ണികൃഷ്ണൻ സഞ്ചരിച്ച ബൈക്കിൽ കാർ ഇടിച്ച് അപകടം ഉണ്ടായത്. ഇളമ്പൽ നിന്ന് കോട്ടവട്ടത്തേക്ക് പോയിരുന്നു ബൈക്കിൽ എതിർ ദിശയിൽ വന്ന കാർ ഇടിക്കുകയായിരുന്നു. കാർ കൊട്ടാരക്കര ഭാഗത്ത് നിന്ന് പുനലൂരിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഉണ്ണികൃഷ്ണനെ പുനലൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് അഞ്ചൽ ഉള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

Advertisement