ഓയൂരിൽ വിദ്യാർഥിനി പനി ബാധിച്ചു മരിച്ചു

1721
Advertisement

ഓയൂർ: വിദ്യാർഥിനി പനി ബാധിച്ചു മരിച്ചു. ചെറുവക്കൽ ഊതുങ്കൽ അഞ്ജനാഭവനിൽ അർച്ചന (14) ആണ് മരിച്ചത്. മൈലോട് ടിഇഎം എച്ച്എസ്എസിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. ഒരാഴ്ചയായി ആശുപത്രിയിൽ നിന്നു. മരുന്നു വാങ്ങി വീട്ടിൽ വിശ്രമത്തിലായിരുന്നു. ഇന്നലെ പുലർച്ചെ അസുഖം മൂർച്ചിച്ചതിനെത്തുടർന്നു ആശുപത്രിയിലേക്ക് പോകും വഴി മരിച്ചു. അച്ഛൻ വിജയൻ. അമ്മ ശാന്തി. സഹോദരി അഞ്ജന. സംസ്കാരം നടത്തി.

Advertisement