ഇടിഞ്ഞു വീണ പാറമതിൽ റോഡിൽ;പാങ്ങോട് ജംഗ്ഷനിൽ അപകടം പതിയിരിക്കുന്നു

312
Advertisement

പുത്തൂർ:മഴയിൽ ഇടിഞ്ഞു വീണ പാറമതിൽ റോഡിൽ നിന്നും നീക്കം ചെയ്യാത്തത് ദുരന്ത ഭീഷണിയാകുന്നു.ശിവഗിരി – പാങ്ങോട് മിനി ഹൈവേയിൽ പാങ്ങോട് ജംഗ്ഷനിൽ നിന്നും പുത്തൂരിലേക്ക് പോകുന്ന ഭാഗത്ത് കൊടുംവളവിനോട് ചേർന്നാണ് ആഴ്ചകൾക്ക് മുമ്പ് സ്വകാര്യ വ്യക്തിയുടെ മതിൽ റോഡിലേക്ക് പതിച്ചത്.ഉയരത്തിലുള്ള പുരയിടത്തിന് സംരക്ഷണമായി കെട്ടിയിരുന്ന പാറമതിലാണ് തകർന്ന് തിരക്കേറിയ റോഡിൽ പതിച്ചത്.

ഇതിനൊപ്പമുള്ള ബാക്കി ഭാഗവും ഏത് നിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലുമാണ്.റോഡിൽ കാൽ ഭാഗത്തോളം വലിയ പാറകൾ കൂന കൂടി കിടക്കുകയാണ്.ചെറുതും വലുതുമായ വാഹനങ്ങൾ അപകടത്തിൽപ്പെടാനുള്ള സാധ്യത വളരെ കൂടുതലായിട്ടും വീട്ടുടമയോ അധികൃതരോ ഇടപെട്ട് പാറ നീക്കം ചെയ്യാൻ തയ്യാറാകുന്നില്ലെന്ന പരാതി ശക്തമാണ്.

Advertisement