സ്ഥിരംകുറ്റവാളിയെ കാപ്പ നിയമ പ്രകാരം തടങ്കലിലാക്കി

1438
Advertisement

കൊല്ലം: നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട സ്ഥിരം കുറ്റവാളിയായ പ്രതിയെ
കാപ്പാ നിയമപ്രകാരം കരുതല്‍ തടവിലാക്കി. പേരൂര്‍, വയലില്‍ പുത്തന്‍വീട്ടില്‍ പട്ടര് രാജീവ് എന്ന രാജീവ് (32) ആണ് കാപ്പാ നിയമപ്രകാരം തടവിലായത്. 2017 മുതല്‍ ഇതുവരെ കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യ്തിട്ടുള്ള പത്ത്് ക്രിമിനല്‍ കേസുകളില്‍ ആണ്
ഇയാള്‍ പ്രതിയായിട്ടുള്ളത്. ജില്ലാ പോലീസ് മേധാവി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടറും ജില്ലാ മജിസ്‌ട്രേറ്റും കൂടിയായ എന്‍. ദേവിദാസ് ആണ് കരുതല്‍ തടങ്കലിന് ഉത്തരവായത്. ഇയാളെ കരുതല്‍ തടവില്‍ പാര്‍പ്പിക്കുന്നതിനായി പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു.

Advertisement