കൊല്ലം: പരവൂര്‍ ഒല്ലാലില്‍ പ്രവര്‍ത്തിക്കുന്ന കടയുടെ പൂട്ട് പൊളിച്ച് മോഷണം നടത്തിയ കേസില്‍ പ്രതി പിടിയിലായി. പരവൂര്‍ നെടുങ്ങോലം കടുവാ പോയ്ക വീട്ടില്‍ വിജയ കൃഷ്ണന്‍ (25)ആണ് പരവൂര്‍ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ബുധനാഴ്ച രാത്രി കടയുടെ ഷട്ടറിന്റെ ലോക്ക് തകര്‍ത്ത് ഉള്ളില്‍ കടന്ന പ്രതി 12500 രൂപയുടെ സാധനങ്ങളും
മേശയില്‍ സൂക്ഷിച്ചിരുന്ന 4500 രൂപയും മോഷ്ടിച്ചെടുക്കുകയായിരുന്നു.
കടയുടമ നല്‍കിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച പരവൂര്‍ പോലീസ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.





































