ചവറ:കൊട്ടുകാട്ടിൽ സ്കൂട്ടർ യാത്രക്കാരിയുടെ കഴുത്തിൽ നിന്നും സ്വർണ മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ച കേസിൽ യുവാവിനെ ചവറ പൊലീസ് അറസ്റ്റു ചെയ്തു.ചവറ തോട്ടിനു വടക്ക് നൗഷാദ് മൻസിലിൽ ഷാജഹാനാണ് (31) അറസ്റ്റിലായത്.കഴിഞ്ഞ ഞായറാഴ്ച രാത്രിയിൽ കൊട്ടുകാട് മുഖംമൂടി മുക്ക് അമ്മവീട് ജംഗ്ഷന് സമീപമായിരുന്നു സംഭവം.ബൈക്കിൽ വന്ന പ്രതി വഴി ചോദിച്ച ശേഷം പൊടുന്നനെ മാലയിൽ കയറി പിടിക്കുകയായിരുന്നു.യുവതി ചെറുത്ത് നിന്നതിനെ തുടർന്ന് മാല നഷ്ടപ്പെട്ടില്ല.അക്രമിയെ പിടികൂടാൻ യുവതി ശ്രമിച്ചെങ്കിലും വിജയിച്ചില്ല.ഇവർ നൽകിയ പരാതിയെ തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങളുടെയും യുവതി നൽകിയ വാഹന നമ്പരിന്റെയും അടിസ്ഥാനത്തിൽ ചവറ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടാനായത്.






































