കുണ്ടറ സ്വദേശിയായ സിആർപിഎഫ് ജവാൻ മഹാരാഷ്ട്രയിൽ വാഹനാപകടത്തിൽ മരിച്ചു

649
Advertisement

കുണ്ടറ സ്വദേശിയായ സിആർപിഎഫ് ജവാൻ മഹാരാഷ്ട്രയിൽ വാഹനാപകടത്തിൽ മരിച്ചു. ഇളമ്പള്ളൂർ കോവിൽമുക്ക് ഗിരീഷ് ഭവനത്തിൽ നിത്യാനന്ദൻ പിള്ള ഗിരിജാ ദേവി ഭമ്പതികളുടെ മകൻ ഗിരീഷ് കുമാർ (40) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം മഹാരാഷ്ട്രയിലെ ബിഡ് ജില്ലയിലായിരുന്നു അപകടം. ചത്തീസ്ഗഡിൽ നിന്നും തെരഞ്ഞെടുപ്പ് ജോലിക്കായി മഹാരാഷ്ട്രയിൽ എത്തി മടങ്ങുമ്പോഴായിരുന്നു അപകടം. യാത്രയ്ക്കിടയിൽ വിശ്രമത്തിനായി റോഡിൽ ഇറങ്ങി നിൽക്കുകയായിരുന്നു ഗിരീഷും സംഘവും. നിയന്ത്രണം വിട്ടെത്തിയ ട്രക്ക് ഒരു വാഹനത്തിൽ ഇടിക്കുകയും ഇടിയുടെ ആഘാതത്തിൽ മുന്നിലുണ്ടായിരുന്ന ഇവർ സഞ്ചരിച്ചിരുന്ന സ്കോർപിയോ മുന്നിലേക്ക് നീങ്ങുകയും സ്കോർപിയോയ്ക്ക് മുന്നിൽ നിന്ന ഗിരീഷ് അടങ്ങുന്ന സംഘം മുന്നിലെ വാഹനത്തിൻ്റെ ഇടയിൽ ഞെരിഞ്ഞ് അമരുകയുമായിരുന്നു. മൃതദ്ദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് നാട്ടിലെത്തിക്കും. ഭാര്യ – സൗമ്യ മോൾ ‘ മക്കൾ – ഗോകുൽ, ഗിരിനന്ദ

Advertisement