കരുനാഗപ്പള്ളി . സ്കൂൾ അങ്കണത്തിൽ നിന്നും കളഞ്ഞ് കിട്ടിയ മാലതിരികെ നൽകി മാതൃകയായി.കരുനാഗപ്പള്ളി ഗവൺമെൻ്റ് സ്കൂളിൽ അദ്ധ്യാപക പരിശീലനത്തിന് വന്ന പുതിയകാവ് സ്വദേശി നിസാസലീമിൻ്റെ ഒന്നരപവൻ്റെ മാലയാണ് നഷ്ടപ്പെട്ടത് പതിനൊന്നരയോടെയാണ് മാല നഷ്ടപ്പെട്ട വിവരം ടീച്ചർ അറിയുന്നത്.
പലയിടത്തും പരതിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഒരു മണിക്കൂറിന് ശേഷം മകൻ വസുദേവിൻ്റെ അഡ്മിഷനായി എത്തിയ പുതിയകാവ് സ്വദേശിയും സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയുമായ രേഷ്മക്ക് സ്കൂൾ മുറ്റത്ത് നിന്ന് ലഭിക്കുകയായിരുന്നു. രേഷ്മ സ്കൂൾ അധികൃതരെ അറിയിക്കുകയും മാല തിരികെ തൽകുകയും ചെയ്തു. സത്യസന്ധത കാട്ടിയതിൽ സ്‌കൂൾ അധികൃതർ സന്തോഷസൂചകമായി അനുമോദിക്കുകയും മധുരം നൽകുകയും ചെയ്തു.






































