ടി എസ് കനാലിൽ കക്ക വാരാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

276
Advertisement


കരുനാഗപ്പള്ളി .  ടി എസ് കനാലിൽ സുഹൃത്തുക്കൾക്കൊപ്പം കക്ക വാരാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ചെറിയഴീക്കൽ, കുറ്റുംമൂട്ടിൽ, രഹിത്ത് ദേവ് (17) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ സുഹൃത്തുക്കൾക്കൊപ്പം ആലുംകടവിന് വടക്കുഭാഗത്തായി കായലിൽ കക്ക വാരാൻ ഇറങ്ങിയ രഹിത് കായലിൽ മുങ്ങി കാണാതാവുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളിൽ നിന്നും വിവരമറിഞ്ഞ ബന്ധുക്കൾ ഉൾപ്പെടെ സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്തിയില്ല. ഫയർഫോഴ്‌സിനെ വിവരം അറിയിച്ചതിനെ തുടർന്ന് കരുനാഗപ്പള്ളി ഫയർഫോഴ്സും കൊല്ലത്തു നിന്നും എത്തിയ സ്കൂബ ടീമും നടത്തിയ തിരച്ചിൽ വൈകുന്നേരത്തോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.ചെറിയഴീക്കൽ VHS C-യിലെ രണ്ടാം വർഷ വിദ്യാർത്ഥിയാണ്.

Advertisement