ശുചിമുറിയിൽ സ്ത്രീകളുടെ ചിത്രം പകർത്തി; യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ

939
Advertisement

പുനലൂർ:തെന്മല ടേക്ക് എ ബ്രേക്ക് ശുചിമുറിയിൽ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് സ്ത്രീകളുടെ നഗ്‌ന ചിത്രം പകര്‍ത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവും ടേക് എ ബ്രേക്ക് നടത്തിപ്പുകാരനുമായയാൾ പിടിയിൽ. ഉറുകുന്ന് സ്വദേശിയും ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ ആഷിഖ് ബദറുദ്ദീനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം.
തങ്ങളുടെ ചിത്രങ്ങൾ സമീപത്തെ ജനാലയിലൂടെ മൊബൈൽ ഫോണിൽ പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ട സ്ത്രീകൾ ബഹളം വെക്കുകയും തെന്മല പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി ഇയാളെയും മൊബൈൽ ഫോണും കസ്റ്റഡിയിൽ എടുത്തു. വേനലവധി ആരംഭിച്ചതിനാൽ കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നും, തമിഴ്നാട്ടിൽ നിന്നും തെന്മല ഇക്കോ ടൂറിസം സന്ദർശിക്കാൻ നൂറ് കണക്കിന് ആളുകളാണ് എത്തുന്നത്. സഞ്ചാരികൾക്ക് പ്രാഥമിക ആവശ്യങ്ങൾക്കായുള്ള പ്രധാന കേന്ദ്രമായിരുന്നു ടേക് എ ബ്രേക്ക് ശുചിമുറി. ടേക് എ ബ്രേക്കിൻ്റെ നടത്തിപ്പുകാരനായ ഇയാൾ മുൻപും സമാന കുറ്റകൃത്യം ചെയ്തിട്ടുണ്ടോ എന്നുൾപ്പടെ പൊലീസ് പരിശോധിക്കും

Advertisement