തൃശൂര്‍: ഇനി തൃശൂര്‍ പൂരത്തിന്റെ നാളുകള്‍. തൃശൂരര്‍ പൂരത്തിന്റെ ഭാഗമായി തിരുവമ്പാടിയുടെ പന്തല്‍ കാല്‍നാട്ട് ചടങ്ങ് ഇന്ന് നടന്നു. വെടിക്കെട്ട്, ചമയം, മേളം, പന്തല്‍ എന്നിവ സംബന്ധിച്ച് അന്തിമതീരുമാനമായി.
ഏപ്രില്‍ 21ന് രാവിലെ ആറ് മുതല്‍ ഏഴുവരെ നടക്കുന്ന കൊടിയേറ്റത്തോടെ പൂരാഘോഷങ്ങള്‍ക്ക് ഔദ്യോഗികമായി തുടക്കമാകും. ഏപ്രില്‍ 26, 27 തീയതികളിലാണ് ഇത്തവണത്തെ തൃശൂര്‍ പൂരം. മേടമാസത്തിലെ പൂരം നക്ഷത്രമായ 27നാണ് പ്രധാന പൂരം.






























