Home News Breaking News ആത്മഹത്യ ചെയ്തതല്ല സീനിയർ വിദ്യാർത്ഥികളും HOD യും ചേർന്ന് കൊലപ്പെടുത്തി,അഞ്ചരക്കണ്ടിയില്‍ മരിച്ചനിലയില്‍ കണ്ട ബിഡിഎസ് വിദ്യാര്‍ഥി...

ആത്മഹത്യ ചെയ്തതല്ല സീനിയർ വിദ്യാർത്ഥികളും HOD യും ചേർന്ന് കൊലപ്പെടുത്തി,അഞ്ചരക്കണ്ടിയില്‍ മരിച്ചനിലയില്‍ കണ്ട ബിഡിഎസ് വിദ്യാര്‍ഥി നിഥിന്‍റെ പിതാവ്

Advertisement

കണ്ണൂര്‍. ആത്മഹത്യ ചെയ്തതല്ല സീനിയർ വിദ്യാർത്ഥികളും HOD യും ചേർന്ന് കൊലപ്പെടുത്തിയതെന്ന് അഞ്ചരക്കണ്ടിയില്‍ മരിച്ചനിലയില്‍ കണ്ട ബിഡിഎസ് വിദ്യാര്‍ഥി നിഥിന്‍റെ പിതാവ് രാജൻ, HOD അടക്കം മൂന്ന് അധ്യാപകർക്ക് എതിരെയും, 8 സീനിയർ വിദ്യാർത്ഥികൾക്ക് എതിരെയും പോലീസിൻ പരാതി നൽകിയെന്ന് നിധിൻ്റെ പിതാവ്. സീനിയർ വിദ്യാർത്ഥികൾ നിരന്തരമായി റാഗ് ചെയ്തു അഞ്ചരക്കണ്ടിയിൽ ബിഡിഎസ് വിദ്യാർഥി നിഥിൻ രാജ് കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ അധ്യാപകർക്ക് സസ് പെൻഷൻ. ഡെൻ്റൽ അനാട്ടമി വിഭാഗം മേധാവി ഡോ. എം. കെ റാമിനെയും അസോസിയേറ്റ് പ്രൊഫസർ ഡോ. സംഗീതയേയുമാണ്  സസ്പെൻഡ് ചെയ്തത്.

റാഗിംങിന് പരാതി നൽകിയപ്പോൾ ഒത്തു തീർപ്പിന് പ്രിൻസിപ്പല്‍ തന്നെ ഇടപെട്ടു. ഭയം കൊണ്ട് പരാതിയുമായി മുന്നോട്ട് പോയില്ല. കഴിഞ്ഞ ദിവസം സീനിയർ വിദ്യാർത്ഥികൾ നിർബന്ധിച്ച് തല മൊട്ട അടിപ്പിച്ചു. HOD റാം നിധിനെ പുഴുത്ത പട്ടിയെന്ന് അധിക്ഷേപിച്ചു.

സീനിയർ വിദ്യാർത്ഥികൾ നിറത്തിൻ്റെ പേരിൽ നിരന്തരം കളിയാക്കി. കറുത്ത പട്ടിയെന്നും, കാർക്കിച്ച് തുപ്പാൻ തോന്നുന്നു എന്ന് പോലും സീനിയർ കുട്ടികൾ അധിക്ഷേപിച്ചെന്നും പിതാവ് രാജൻ. മകൻ്റെ മരണത്തിൽ ദുരൂഹതയുണ്ട്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here