ഇടുക്കി. മുല്ലപെരിയാറിലെ പച്ചക്കാനം ബൂത്തിൽ ഇത്തവണ വോട്ട് ആറു പേർക്ക് മാത്രം. സമ്മതിദാന അവകാശം രേഖപ്പെടുത്തുക ഒരാൾ മാത്രം
കുമളി പഞ്ചായത്തിലെ മുല്ലപ്പെരിയാർ വാർഡിലെ 122 നമ്പർ ബൂത്താണ് പച്ചക്കാനം. ഒരു സ്ത്രീയും അഞ്ച് പുരുഷന്മാർക്കും മാത്രമാണ് ഇവിടെ വോട്ടുള്ളത്. കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ഒരാൾ മാത്രമാണ് ഈ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയത്. പച്ചക്കാനത്തേക്ക് എത്തണമെങ്കിൽ 35 കിലോമീറ്റർ ദൂരം യാത്ര ചെയ്യണം
മൊബൈൽ നെറ്റ്‌വർക്ക് ഇല്ലാത്തതും ബൂത്ത് നേരിടുന്ന വെല്ലുവിളിയാണ്


































