തിരുവനന്തപുരം: കഴക്കൂട്ടത്തെ സി.പി.എം സ്ഥാനാർത്ഥിയും മുൻ ദേവസ്വം മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രനെതിരെ യു.ഡി.എഫ് സ്ഥാനാർത്ഥി ശരത് ചന്ദ്ര പ്രസാദ് നടത്തിയ പരാമർശത്തിന് മറുപടിയുമായി കടകംപള്ളി തന്നെ രംഗത്ത്. കടകംപള്ളിയെ ‘അയ്യപ്പന്റെ പുലി പിടിക്കും’ എന്നായിരുന്നു ശരത് ചന്ദ്ര പ്രസാദിന്റെ ആക്ഷേപം.
എന്നാൽ ഇത്തരം വിലകുറഞ്ഞ പ്രസ്താവനകളോട് പ്രതികരിക്കാനില്ലെന്ന് കടകംപള്ളി വ്യക്തമാക്കി. “യഥാർത്ഥ പുലികൾ ഇവിടുത്തെ വോട്ടർമാരാണ്, അവർ ഇതിന് കൃത്യമായ മറുപടി നൽകും. കായ്ഫലമുള്ള വൃക്ഷത്തിനെതിരെ കല്ലെറിയാനാണ് എല്ലാവർക്കും താൽപര്യം. തിരഞ്ഞെടുപ്പ് സമയത്ത് ഇത്തരം ദുഷ്പ്രചാരണങ്ങൾ പതിവാണെന്നും അതൊന്നും ജനങ്ങൾക്കിടയിൽ വിലപ്പോകില്ലെന്നും” അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വർണ്ണക്കൊള്ളയുടെ കേന്ദ്ര ബിന്ദുവായി കഴക്കൂട്ടം മാറിയെന്നായിരുന്ന ശരത് ചന്ദ്ര പ്രസാദ് പറഞ്ഞത്. കഴക്കൂട്ടത്ത് മത്സരം യു ഡി എഫ് ഉം ബി ജെ പി യും തമ്മിലാണ് കഴക്കൂട്ടത്ത് പുലി ഇറങ്ങിക്കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.ഇതിനോടായിരുന്നു കടകംപള്ളിയുടെ പ്രതികരണം ബിജെപി സ്ഥാനാര്‍ത്ഥി വി മുരളീധരനെതിരെയും കടകംപ്പള്ളി വിമര്‍ശനം ഉന്നയിച്ചു.
5 വർഷം കേന്ദ്രമന്ത്രിയായിരുന്ന ബി ജെ പി സ്ഥാനാർത്ഥി ഒരു റാന്തൽപോലും വച്ചില്ല.പ്രാദേശിക ബി ജെ പി പ്രവർത്തകരുടെ ആവശ്യപ്രകാരം സുരേഷ്ഗോപി രണ്ട് ഹൈമാസ് ലൈറ്റെങ്കിലുo വച്ചു.അഞ്ചു പൈസയുടെ ഉപഹാരം മണ്‌ഡലത്തിന് ചെയ്യാത്ത വ്യക്തിയാണ് മുരളീധരനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു




































