Home News Kerala കല്യാണിക്കുണ്ടിൽ കുളിയ്ക്കാനിറങ്ങിയ വിദ്യാർഥി കയത്തിൽ വീണ് മരിച്ചു

കല്യാണിക്കുണ്ടിൽ കുളിയ്ക്കാനിറങ്ങിയ വിദ്യാർഥി കയത്തിൽ വീണ് മരിച്ചു

Advertisement

വയനാട് .മേപ്പാടി സൂചിപ്പാറയിലെ ഏലവയൽ പുഴമൂല കല്യാണിക്കുണ്ടിൽ കുളിയ്ക്കാനിറങ്ങിയ വിദ്യാർഥി കയത്തിൽ വീണ് മരിച്ചു. ചൂരൽമല നീലിക്കാപ്പ് പ്രവാസിയായ മാങ്കൂട്ടപ്പറമ്പിൽ അബ്ദുറഹ്മാന്റെയും കമറുന്നിസയുടെയും മകൻ മുഹമ്മദ് റാഷിദ് ആണ് മരിച്ചത്.

മരിച്ചത് വെള്ളാർമല ഗവ. സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥി,അപകടം വൈകിട്ട് അഞ്ചോടെ.ബന്ധുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയതായിരുന്നു.കയത്തിൽപ്പെട്ട റാഷിദ് മുങ്ങിത്താണു

നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.കൽപ്പറ്റ യിൽ നിന്നും ഫയർഫോഴ്സ് എത്തി.മൃതദേഹം കണ്ടെത്തിയത് വൈകിട്ട് ഏഴുമണിയോടെ. മൂപ്പൻസ് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here