Home News Kerala വ്യവസായ മന്ത്രി പി രാജീവിൻ്റെ മണ്ഡലമായിട്ടു പോലും തിരിഞ്ഞു നോക്കുന്നില്ല,ബിനാനി സിങ്കിലെ തൊഴിലാളികൾ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്നു

വ്യവസായ മന്ത്രി പി രാജീവിൻ്റെ മണ്ഡലമായിട്ടു പോലും തിരിഞ്ഞു നോക്കുന്നില്ല,ബിനാനി സിങ്കിലെ തൊഴിലാളികൾ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്നു

Advertisement

കൊച്ചി.15 വർഷമായി പൂട്ടികിടക്കുന്ന എടയാർ ബിനാനി സിങ്കിലെ തൊഴിലാളികൾ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്നു.240 തൊഴിലാളികളും അവരുടെ കുടുംബങ്ങളുമാണ് വോട്ട് രേഖപ്പെടുത്തില്ലായെന്നുള്ള തീരുമാനത്തിലെത്തിയിരിക്കുന്നത്.2015ൽ കമ്പനി പൂട്ടുമ്പോൾ മുടങ്ങി കിടക്കുന്ന ശമ്പളം നൽകാമെന്നായിരുന്നു തൊഴിലാളികളോട് പറഞ്ഞിരുന്നത്.

27 കോടി 89 ലക്ഷമാണ് കമ്പനി തൊഴിലാളികൾക്ക് നൽകേണ്ട തുക.വ്യവസായ മന്ത്രി പി രാജീവിൻ്റെ മണ്ഡലമായിട്ടു പോലും തിരിഞ്ഞു നോക്കുന്നില്ലയെന്നാണ് തൊഴിലാളികൾ പറയുന്നത്.വ്യവസായ വകുപ്പ് പാട്ടത്തിന് നൽകിയ ഭൂമിയിലാണ് ബിനാനി സിങ്ക് സ്ഥിതിചെയ്യുന്നത്.കമ്പനി പൂട്ടിയതോടെ കമ്പനി നേരിട്ട് സ്ഥലം വിൽക്കാൻ ശ്രമിക്കുന്നതായി തൊഴിലാളികൾ .

also read:

LEAVE A REPLY

Please enter your comment!
Please enter your name here