Home News Breaking News മഞ്ചേശ്വരത്ത് ബിജെപി ജയിക്കുന്ന സാഹചര്യം ഉണ്ടാകരുത്, എസ്ഡിപിഐയോട് പാണക്കാട് സാദിഖലി തങ്ങൾ

മഞ്ചേശ്വരത്ത് ബിജെപി ജയിക്കുന്ന സാഹചര്യം ഉണ്ടാകരുത്, എസ്ഡിപിഐയോട് പാണക്കാട് സാദിഖലി തങ്ങൾ

Advertisement

മലപ്പുറം.മഞ്ചേശ്വരത്ത് ബിജെപി ജയിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്ന് എസ്ഡിപിഐയോട് പാണക്കാട് സാദിഖലി തങ്ങൾ. മതനിരപേക്ഷ വോട്ടുകൾ ഭിന്നിക്കുന്നത് ഒഴിവാക്കണമെന്നും തങ്ങൾ പ്രതികരിച്ചു.സ്ഥാനാർഥിയെ പിൻവലിക്കുന്നത് സംബന്ധിച്ച് പുനരാലോചനയ്ക്ക് സാധ്യതയുണ്ടെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് പറഞ്ഞു

നിയമസഭ തെരഞ്ഞെടുപ്പിൽ എസ്ഡിപിഐ 45 മണ്ഡലങ്ങളിലാണ് മത്സരിക്കുന്നത്.ബിജെപിയോട് നേരിട്ട് ഏറ്റുമുട്ടി നേരിയ ഭൂരിപക്ഷത്തിൽ യുഡിഎഫ് വിജയിക്കുന്ന കാസർകോടും മഞ്ചേശ്വരവും ഇത്തവണ എസ്ഡിപിഐ സ്ഥാനാർഥിയെ നിർത്തിയിട്ടുണ്ട്.ഇതോടെ ഈ രണ്ട് മണ്ഡലങ്ങളിലും വോട്ടുകൾ ഭിന്നിച്ചു ബിജെപിക്ക് ജയിക്കാനുള്ള സാഹചര്യം ഒരുങ്ങുമെന്നാണ് രാഷ്ട്രീയ വിലയിരുത്തൽ.

ബിജെപി ജയിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്ന് പാണക്കാട് സ്വാദിഖലി തങ്ങൾ പറഞ്ഞു.
മതനിരപേക്ഷ വോട്ടുകൾ ഭിന്നിക്കുന്നത് ഒഴിവാക്കണമെന്നും ഇത് എല്ലാ പാർട്ടികളുടെയും ഉത്തരവാദിത്വമാണെന്നും പാണക്കാട് സാദിഖലി തങ്ങൾ ബിഗ് ടിവിയോട് പറഞ്ഞു.

സ്ഥാനാർഥിയെ പിൻവലിക്കാൻ യുഡിഎഫ് നേതൃത്വം ബന്ധപ്പെട്ടതായി എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് പറഞ്ഞു.പിൻവലിക്കുന്നത് സംബന്ധിച്ച് പാർട്ടിക്കുള്ളിൽ പുനരാലോചനയ്ക്ക് സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനിടെ മഞ്ചേശ്വരത്ത് സ്ഥാനാർഥിയെ പിൻവലിക്കണമെന്ന് എസ്ഡിപിഐയ്ക്കുള്ളിൽ തന്നെ ഒരു വിഭാഗം ആവശ്യം ഉന്നയിക്കുന്നുണ്ട്.നാളെയാണ് നോമിനേഷൻ പിൻവലിക്കാനുള്ള അവസാന സമയം

LEAVE A REPLY

Please enter your comment!
Please enter your name here