Home News Kerala എസ്‌എസ്‌എൽസി മൂല്യനിർണയം ഏപ്രിൽ 16 മുതൽ

എസ്‌എസ്‌എൽസി മൂല്യനിർണയം ഏപ്രിൽ 16 മുതൽ

Advertisement

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ എസ്എസ്എൽസി പരീക്ഷാ മൂല്യനിർണയ തീയതികൾ പുനഃക്രമീകരിച്ച് ഉത്തരവിറങ്ങി. പുതിയ ഉത്തരവുപ്രകാരം ഏപ്രിൽ 16 മുതലാണ് മൂല്യനിർണയ ക്യാമ്പുകൾ ആരംഭിക്കുക. ഏപ്രിൽ ആറ്‌ മുതൽ 25 വരെ നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.


ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ് നടക്കുന്നതിനാലാണ് തീയതിയിൽ മാറ്റം വരുത്തിയത്. പുതുക്കിയ കലണ്ടർ പ്രകാരം മൂന്ന് ഘട്ടമായാണ് മൂല്യനിർണയം. ആദ്യഘട്ടം ഏപ്രിൽ 16 മുതൽ 18 വരെയും രണ്ടാംഘട്ടം ഏപ്രിൽ 20 മുതൽ 25 വരെയും മൂന്നാം ഘട്ടം ഏപ്രിൽ 27 മുതൽ മേയ് രണ്ട് വരെയുമാണ്. മെയ് രണ്ടാം വാരത്തോടെ പരീക്ഷാഫലം പ്രഖ്യാപിക്കുകയാണ്‌ ലക്ഷ്യം. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയും ക്യാമ്പ് പ്രവർത്തനങ്ങളും തമ്മിൽ തടസ്സമില്ലാത്ത വിധമാണ് പുതിയ ക്രമീകരണം.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here