Home News Kerala മോഷണക്കേസില്‍ ജയില്‍ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതി ജയിലിലേക്ക് തിരിച്ചുപോകാനുള്ള ആഗ്രഹത്തില്‍ വീണ്ടും മോഷണം നടത്തി പിടിയിലായി

മോഷണക്കേസില്‍ ജയില്‍ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതി ജയിലിലേക്ക് തിരിച്ചുപോകാനുള്ള ആഗ്രഹത്തില്‍ വീണ്ടും മോഷണം നടത്തി പിടിയിലായി

Advertisement

മോഷണക്കേസില്‍ ജയില്‍ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതി വീണ്ടും ജയിലിലേക്ക് തിരിച്ചുപോകാനുള്ള ആഗ്രഹത്തില്‍ വീണ്ടും മോഷണം നടത്തി പിടിയിലായി. തിരികെ ജയിലിലേയ്ക്ക് പോകുന്നതിനാണ് രണ്ടിടങ്ങളിലായി മോഷണം നടത്തിയതെന്നാണ് പ്രതി കുറ്റസമ്മത മൊഴി നല്‍കിയത്. കോവളം ആവാടുതുറ തുണ്ടുവിള സ്വദേശി ദിലിപ്ഖാനെയാണ് (46) കോവളം പൊലീസ് അറസ്റ്റ് ചെയ്തത്.



ജയിലിലെ താമസവും വൃത്തിയും വെടിപ്പുമുള്ള ഭക്ഷണവും ഒപ്പം നല്ല ചികിത്സയും കൂലിയും ലഭിക്കും. കൂടാതെ ജയില്‍ അടുക്കളയില്‍ നന്നായി പണിയെടുക്കും. വിഴിഞ്ഞം, കോവളം മേഖലയടക്കം 21-ലധികം വലുതും ചെറുതുമായ മോഷണങ്ങളാണ് ദിലീപ് ഖാന്‍ നടത്തിയെന്നാണ് പൊലീസ് പറയുന്നത്.
ആറാട്ട്
ഹാര്‍ബര്‍ റോഡില്‍ ബിജുവിന്റെ ഉടമസ്ഥതയിലുള്ള സൂപ്പര്‍മാര്‍ക്കറ്റിലെ മേശയില്‍ സൂക്ഷിച്ചിരുന്ന 40,000 രൂപയും കടയില്‍ സൂക്ഷിച്ചിരുന്ന ഡിവിആര്‍ കുത്തിപ്പൊളിച്ച് 5000 രൂപ വിലയുള്ള മൊബൈല്‍ ഫോണും മോഷ്ടിച്ചു. തുടര്‍ന്ന് കോവളത്തെ ഷാനവാസിന്റെ കോഴിക്കടയിലെ മേശയിലുണ്ടായിരുന്ന 4000 രൂപയും 8000 രൂപ വിലയുള്ള മൊബൈല്‍ ഫോണും മോഷ്ടിച്ചു.രണ്ട് കടകളിലും മോഷണം നടത്തിയ പ്രതിയെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് തിരിച്ചറിഞ്ഞത്.

Also Read:

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here