ചെറിയ കെട്ടുവള്ളത്തിൽ സൂക്ഷിച്ചിരുന്ന കഞ്ചാവുമായി യൂട്യൂബർ പിടിയിൽ. വെള്ളൂർ, വടകര അരിഞ്ഞാമൂഴിയിൽ അഭിജിത്ത് സാബുവിനെയാണ് 580 ഗ്രാം കഞ്ചാവുമായി പിടികൂടിയത്. കഴിഞ്ഞ ദിവസം വെട്ടിക്കാട്ട് പാലത്തിന് സമീപം ആറാട്ടുകടവിൽ രാവിലെ 10 മണിയോടെയാണ് സംഭവം.
ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് അംഗങ്ങളും തലയോലപ്പറമ്പ് പൊലീസും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവ് പിടികൂടിയത്. വള്ളത്തിൽ യാത്ര ചെയ്ത് മീൻ ചൂണ്ടയിട്ട് പിടിക്കുകയും അത് ഇൻസ്റ്റഗ്രാമിൽ റീൽസാക്കുകയും ചെയ്യുന്നയാളാണ് അഭിജിത്ത്. കടവിൽ കെട്ടിയിട്ടിരുന്ന വള്ളത്തിലേക്ക് കയറാനെത്തിയപ്പോഴാണ് പിടികൂടുന്നത്. സ്ത്രീകളുൾപ്പെടെ നിരവധി പേർ ആവശ്യക്കാരായി എത്താറുണ്ടെന്ന് പൊലീസ് പറഞ്ഞു. യുവാവിനെതിരെ തലയോലപ്പറമ്പ് പൊലീസ് കേസെടുത്തു.
Also Read:






























