Home News Breaking News മുഖ്യമന്ത്രിയുടെ വിവാദ പരാമർശത്തിൽ മുന്നണിയ്ക്ക് ഉള്ളിൽ അതൃപ്തി

മുഖ്യമന്ത്രിയുടെ വിവാദ പരാമർശത്തിൽ മുന്നണിയ്ക്ക് ഉള്ളിൽ അതൃപ്തി

Advertisement

കൊല്ലം.പ്രചാരണ പ്രവർത്തനങ്ങൾക്ക് വേഗം നൽകാൻ തന്ത്രങ്ങൾ ആവിഷ്ക്കരിച്ച് ഇടതു മുന്നണി .ഭരണത്തുടർച്ച ഉറപ്പെന്നും വികസനം ചർച്ച ചെയ്യാനും പ്രവർത്തകർക്ക് നിർദ്ദേശം. വിവാദ പരാമർശത്തിൽ മുന്നണിയ്ക്ക് ഉള്ളിൽ അതൃപ്തി.

ഒരു മുഴം മുന്നേ സ്ഥാനാർത്ഥി നിർണ്ണയം നടത്താൻ കഴിഞ്ഞത് നേട്ടമായി ഇടതു മുന്നണി കണക്കാക്കുമ്പോഴും സമാനതകളില്ലാത്ത പ്രതിസന്ധി ഇടതു മുന്നണിയ്ക്ക് ഉള്ളിൽ ഉണ്ട്. നേതൃസ്ഥാനത്ത് നിന്ന പലരും പാർട്ടി വിട്ട് പുറത്തേക്ക് പോയത് പുറമേ തള്ളുമ്പോഴും ഉള്ളിൽ അലയൊലികൾ അവസാനിച്ചിട്ടില്ല.ബിജെപിയിലേക്ക് പോകുന്നവര്‍ കോണ്‍ഗ്രസില്‍ മാത്രമെന്ന് പറയാനാവാത്ത നിലയാണ്. സ്ഥാനാർത്ഥികൾ പര്യടനത്തിൽ അടക്കം വികസനം ചർച്ച ചെയ്യുമ്പോഴും വിലക്കയറ്റം വെല്ലുവിളിയാകുന്നുണ്ട്.


ശബരിമല സ്വർണ്ണക്കൊളള വിഷയം അവസാനിച്ചത് ചെറുതല്ലാത്ത ആശ്വാസമാണ് സി പി ഐ എമ്മിന് നൽകുന്നത്. ജി സുധാകരന് എതിരായ മുഖ്യമന്ത്രിയുടെ പരാമർശവും, കോൺഗ്രസിൻ്റെ ബി ജെ പി ഡീൽ ആരോപണവും പ്രതിരോധിക്കുവാനാണ് നിലവിൽ ഇടതു നേതൃത്വം ഇപ്പോൾ ശ്രമിക്കുന്നത്. കൊല്ലത്ത് മുഖ്യമന്ത്രി പ്രേമചന്ദ്രനെതിരെ നടത്തിയ പരനാറി പരാമര്‍ശം ദോഷം ചെയ്തപോലെ ചെറ്റ പരാമര്‍ശം ദോഷം ചെയ്യാനിടയുണ്ടെന്ന് ചിലര്‍ കരുതുന്നു.

തെരഞ്ഞെടുപ്പിൻ്റെ അജണ്ട സെറ്റു ചെയ്യുന്നതിൽ വീഴ്ച പറ്റിയെന്ന ആത്മവിമർശനം മുന്നണിക്കുളളിൽ ഉണ്ട്. അപ്പോഴും 100 നടുത്ത് സീറ്റ് ലഭിച്ച് ഭരണ തുടർച്ച ഉറപ്പാക്കാൻ കഴിയുമെന്നാണ് ഇടതു നേത്യത്വം കണക്കുകൂട്ടുന്നത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here