നാമനിർദേശ പത്രിക സമർപ്പിക്കാൻ ഇനി രണ്ട് ദിവസം മാത്രം അവശേഷിക്കെ മുഴുവൻ സ്ഥാനാർത്ഥികളെയും പ്രഖ്യാപിക്കാതെ എൻഡിഎ.. ഇനി ശേഷിക്കുന്ന 10 മണ്ഡലങ്ങളുടെ പട്ടിക ഇന്ന് വൈകിട്ട് പ്രഖ്യാപിക്കുമെന്നാണ് വിവരം.. ഇതിനിടെ തൃപ്പൂണിത്തുറയും കൊടുങ്ങല്ലൂരും ഘടകകക്ഷികൾക്ക് നൽകിയതിനെതിരെ പ്രാദേശിക ഘടകം സംസ്ഥാന നേതൃത്വത്തെ സമീപിച്ചു
കോവളം നെയ്യാറ്റിൻകര ചിറയിൻകീഴ് അരുവിക്കര അടൂർ റാന്നി വണ്ടൂർ നിലമ്പൂർ കോട്ടക്കൽ കൊടുവള്ളി എന്നീ മണ്ഡലങ്ങളിൽ ഇതുവരെ സ്ഥാനാർത്ഥി പ്രഖ്യാപനം നടന്നിട്ടില്ല.. തിരുവനന്തപുരത്ത് കരമന ജയനെന്ന് ഉറപ്പിച്ചിട്ടുണ്ടെങ്കിലും അതും ഇനി പ്രഖ്യാപിക്കേണ്ടിയിരിക്കുന്നു.. ഇതിൽ ചിലതൊക്കെ ഘടകകക്ഷികളുമായി തർക്കം നിൽക്കുന്നതാണ്.. കോവളത്ത് ബിഡിജെഎസ് 2020 നൽകണമെന്നായിരുന്നു ധാരണയെങ്കിലും ഇപ്പോഴും നൽകിയിട്ടില്ല,.. ഇതെല്ലാം വേഗത്തിൽ പരിഹരിക്കാനുള്ള നെട്ടോട്ടത്തിലാണ് ബിജെപി.
. ഇന്ന് രാത്രിയോടെ മുഴുവൻ പ്രഖ്യാപനം ഉണ്ടാകുമെന്ന് ഉറപ്പിക്കുന്നു നേതാക്കൾ.. ഇതിനിടെ പ്രഖ്യാപിച്ച സീറ്റിനെ ചൊല്ലിയും തർക്കം തുടങ്ങിയിട്ടുണ്ട്.. കൊടുങ്ങല്ലൂർ എന്തിന് 20 20ക്ക് നൽകിയെന്നാണ് പ്രാദേശിക നേതാക്കളുടെ ചോദ്യം.. വിജയ സാധ്യതയുള്ള മണ്ഡലത്തിൽ ബി ഗോപാലകൃഷ്ണൻ മത്സരിക്കുമെന്നായിരുന്നു നേരത്തെ ലഭിച്ച വിവരം.. എന്നാൽ സീറ്റ് വിഭജനം വന്നപ്പോൾ മറിച്ചായി.. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാട്ടിയ തൃപ്പൂണിത്തറയിലും 20 ട്വൻ്റി പരിഗണിച്ചതിൽ അമർഷമുണ്ട് പ്രാദേശിക ഘടകത്തിന്.. രണ്ടിടത്തെയും നേതാക്കൾ സംസ്ഥാന നേതൃത്വത്തിന് പരാതി അയച്ചു കഴിഞ്ഞു.. കൊടുങ്ങല്ലൂരിലെ പരാതി ദേശീയ നേതൃത്വത്തിന് വരെ ലഭിച്ചിട്ടുണ്ട്…


































