തൃശൂർ. അക്യുപംകചർ ചികില്‍സയില്‍ പ്രസവത്തിൽ യുവതി മരിച്ച സംഭവം, മുൻപ് മരിച്ച കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം ചെയ്യാൻ നിർദ്ദേശം. പ്രസവാനന്തരം ആറാം ദിവസം മരിച്ച കുഞ്ഞിന്റെ മൃതദേഹം പോസ്റ്റുമോർട്ടം നടത്തണമെന്നതാണ് നിർദ്ദേശം
നിർദ്ദേശം നൽകിയത് തൃശൂർ മെഡിക്കൽ കോളേജിലെ ഫോറൻസിക് സർജൻ. മുഹ്സീനയുടെ പോസ്റ്റുമോർട്ടത്തിൽ ഗുരുതര കണ്ടെത്തൽ. യുവതിയുടെ ആന്തരിക അവയവങ്ങളിൽ അടക്കം പഴുപ്പ് ബാധിച്ചു. അരക്കെട്ട് പൂർണ്ണമായും പഴുത്ത നിലയിൽ
also read:
ഭർത്താവ് ഇബ്രാഹിമിനെതിരെ ഗുരുതര വകുപ്പുകൾ ചുമത്തും. മുഹ്സിനയുടെ പ്രസവം നടന്നത് ജനുവരിയിൽ. ആറു ദിവസത്തിനു ശേഷം കുഞ്ഞ് മരിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടം അടക്കമുള്ള നടപടിക്രമങ്ങൾ നടത്തിയിരുന്നില്ല
മരണ കാരണം പ്രസവശേഷം പരിചരണമില്ലായ്മ. മുഹ്സീനയുടെ ഗർഭപാത്രം മുതൽ എല്ലാ ഭാഗങ്ങളിലും അണുബാധ എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മുതുകിലെ വ്രണം പുഴുവരിച്ച നിലയിൽ. അശാസ്ത്രീയ അക്യുപങ്ചർ ചികിത്സ നൽകിയത് മറ്റൊരു യുവതി. ഇവരെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം
മുഹസീനയുടെ ഭർത്താവ് ഇബ്രാഹീം പൊലീസ് നിരീക്ഷണത്തിൽ





























