Home News Kerala തിരുവനന്തപുരം നഗരത്തിലെ 25 വാർഡുകളിൽ ജലവിതരണം തടസ്സപ്പെടും

തിരുവനന്തപുരം നഗരത്തിലെ 25 വാർഡുകളിൽ ജലവിതരണം തടസ്സപ്പെടും

Advertisement

തിരുവനന്തപുരം. നഗരത്തിലെ 25 വാർഡുകളിൽ ജലവിതരണം തടസ്സപ്പെടും. അമ്പലമുക്ക് ഭാഗത്തെ 900mm കുടിവെള്ള പൈപ്പ് ലൈൻ ചോർച്ചയെ തുടർന്ന് പൈപ്പ് ലൈൻ അടച്ചതോടെ മാർച്ച് 17 വരെ പൂർണമായും ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. മാർച്ച് 23 വരെ ഭാഗികമായും ജലവിതരണം തടസ്സപ്പെടാനിടയുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

കഴക്കൂട്ടം, ചന്തവിള, കാട്ടായിക്കോണം, ശ്രീകാര്യം, ചെറുവക്കൽ, ചെല്ലമംഗലം, ചെമ്പഴന്തി, പൗഡിക്കോണം, ഞാണ്ടുക്കോണം, ഉൾപ്പടെ 25 വാർഡുകളിൽ ആണ് ജല വിതരണം മുടങ്ങുക. പൊതുജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് വാട്ടർ അതോറിറ്റി നിർദേശിച്ചു..

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here