Home News Breaking News കരുനാഗപ്പള്ളി ജിം സന്തോഷ് കൊലക്കേസ് പ്രതി അലുവാ അതുലിനെ കാര്‍ ഇടിച്ചു കുഴിയില്‍ മറിച്ചു പുറത്തിറക്കി...

കരുനാഗപ്പള്ളി ജിം സന്തോഷ് കൊലക്കേസ് പ്രതി അലുവാ അതുലിനെ കാര്‍ ഇടിച്ചു കുഴിയില്‍ മറിച്ചു പുറത്തിറക്കി വെട്ടിക്കൊലപ്പെടുത്തി,നടുക്കും ദൃശ്യങ്ങള്‍

Advertisement

കരുനാഗപ്പള്ളി. ജിം സന്തോഷ് കൊലക്കേസ് പ്രതി അലുവാ അതുലിനെ വെട്ടിക്കൊലപ്പെടുത്തി.
പുതിയകാവ് നയരാ പമ്പിനു സമീപം അജ്ഞാത സംഘം അതുല്‍ സഞ്ചരിച്ച കാർ ഇടിച്ചു കുഴിയിലിട്ടശേഷം വലിച്ചുപുറത്തിട്ടു വെട്ടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അതുലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.



ഇന്നോവകാറിൽ വന്ന സംഘം മറ്റൊരു കാറിൽ വന്ന അതുലിനെ പിന്തുടര്‍ന്നെത്തിയതായാണ് കാണുന്നത്. കാര്‍ ഇടിച്ചിട്ട ശേഷം വെട്ടുകയായിരുന്നു. മിനിഞ്ഞാന്നാണ് അതുല്‍ ജാമ്യം ലഭിച്ച് പുറത്ത് വന്നത്. പൊലീസില്‍ ഒപ്പിട്ടുമടങ്ങുമ്പോഴാണ് അക്രമം. പതിനൊന്നേ കാലൊടു കൂടിയാണ് അക്രമം നടന്നത് .അതുലിന് ഒപ്പമുണ്ടായിരുന്ന മനുവിനും കൈയ്ക്ക് വെട്ടേറ്റു.

തികച്ചും സിനിമാ സ്റ്റൈലിലായിരുന്നു അക്രമം. പുറത്തിറങ്ങിയ സംഘം കാറില്‍ വെട്ടി,അതുലിനെ പുറത്തിറക്കുകയായിരുന്നു. തുടര്‍ന്ന് വളഞ്ഞുനിന്ന് തലങ്ങും വിലങ്ങും വെട്ടിയതായി സിസിടിവി ദൃശ്യങ്ങളിലുണ്ട്. പട്ടാപ്പകല്‍ തരക്കേറിയ റോഡിനരികില്‍ നടന്ന അക്രമത്തില്‍ നാടു നടുങ്ങി. ജിം സന്തോഷിനെ വീട്ടിില്‍കയറി വെട്ടി കൊലപ്പെടുത്തിയത് കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ്.

കരുനാഗപ്പള്ളി കായംകുളം മേഖലകള്‍ ഏറെക്കാലമായി ഗുണ്ടാസംഘങ്ങളുടെ പിടിയിലാണ്. പൊലീസ് അന്വേഷിക്കുമ്പോള്‍ ജില്ലമാറുന്നതരം കബളിപ്പിക്കലുകള്‍ പതിവാണ്. ഒടുവില്‍ മുംബൈ അധോലോകത്തിലേപ്പോലെ ഗുണ്ടാ പകയും അക്രമവും പതിവായി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here