ആലപ്പുഴ രൂപതക്കെതിരെ കോൺഗ്രസിൽ പടയൊരുക്കം.രൂപത അനാവശ്യമായി കോൺഗ്രസിന്റെ കാര്യങ്ങളിൽ ഇടപെടുന്നു എന്ന് വിമർശനം.രാഷ്ട്രീയകാര്യ സമിതിയിൽ ബിജെപിക്കാരും കമ്മ്യൂണിസ്റ്റുകാരും ഉണ്ട്.ഇവരാണ് കോൺഗ്രസ് സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നത് എന്നും വിമർശനം
സഭ നിശ്ചയിച്ച ഒരു സ്ഥാനാർഥി പോലും ആലപ്പുഴയിൽ വിജയിച്ചിട്ടില്ല എന്ന് പരാതി.നേതാക്കൾ പരാതി ഉന്നയിച്ചത് കെപിസിസി നേതൃത്വത്തോട്.രാജി ഭീഷണിയിൽ ആലപ്പുഴ കോൺഗ്രസ്.സീറ്റ് നിഷേധിച്ചാൽ രാജി എന്ന നിലപാടിൽ പ്രമുഖ നേതാക്കൾ
എ എ ഷുക്കൂർ, എം ജെ ജോബ് എന്നിവർ കടുത്ത നിലപാടിൽ.പല കാര്യങ്ങളും പാർട്ടിക്ക് പുറത്ത് തുറന്നുപറയേണ്ടി വരും എന്ന് നേതാക്കൾ



































