Home News Kerala വാടകവീട്ടില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി

വാടകവീട്ടില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി

Advertisement

കോട്ടയം: പൊന്‍കുന്നത്ത് വാടകവീട്ടില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. സാജന്‍ (33), ഭാര്യ അനുഷ (30) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊന്‍കുന്നം തോണിപ്പാറ റോഡിനു സമീപമുള്ള വാടകവീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.
കിടപ്പു മുറിയില്‍ രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. രാത്രിയില്‍ വഴക്ക് കേട്ടിരുന്നതായും രാവിലെ വിളിച്ചപ്പോള്‍ ഫോണില്‍ ലഭിച്ചിരുന്നില്ലെന്നും സമീപവാസികള്‍ പറയുന്നു.
രണ്ടര വയസ്സുള്ള മകനും ഇവര്‍ക്കൊപ്പം വീട്ടില്‍ ഉണ്ടായിരുന്നു. ഉറക്കം ഉണര്‍ന്ന് കുട്ടി കരയുന്നത് കേട്ടാണ് വീട്ടുടമസ്ഥര്‍ ദമ്പതിമാരെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചത്. ലഭിക്കാതായപ്പോള്‍ നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here