Home News Breaking News  മന്ത്രി ഗണേഷ്കുമാറിനെതിരെ ഗുരുതര ആരോപണവുമായി കെഎസ് യു നേതാവ്

 മന്ത്രി ഗണേഷ്കുമാറിനെതിരെ ഗുരുതര ആരോപണവുമായി കെഎസ് യു നേതാവ്

Advertisement

പത്തനാപുരം.  മന്ത്രി ഗണേഷ്കുമാറിനെതിരെ ഗുരുതര ആരോപണവുമായി കെഎസ് യു നേതാവ്. കുടുംബ വീട്ടില്‍ വെച്ച് ഗണേഷ് കുമാറിനെ കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ കണ്ടെന്നും ഭാര്യയെ ഡ്രൈവര്‍ മര്‍ദിച്ചെന്നും കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് എം ജെ യദുകൃഷ്ണന്‍ ഫെയ്‌സ്ബുക്ക് കുറിപ്പിട്ടു.

ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. ഗണേഷ് കുമാറിനെ കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ കണ്ടുവെന്നും ഇതിന്റെ ഫോട്ടോ എടുത്ത ഭാര്യയെ ഗണേഷിന്റെ സന്തത സഹചാരികള്‍ തടഞ്ഞുവെച്ച് മൊബൈല്‍ ഫോണ്‍ കൈക്കലാക്കാന്‍ ശ്രമിച്ചുവെന്നും പൊലീസ് സംഭവ സ്ഥലത്ത് എത്തിയെങ്കിലും ഇടപെടാതെ പിന്‍വാങ്ങുകയായിരുന്നുവെന്നും ആരോപണമുണ്ട്. സംഭവ സമയത്ത് ഗണേഷിന്റെ ഭാര്യ മുന്‍ ഡിജിപി ആര്‍ ശ്രീലേഖയെ വിളിച്ചുവെന്നും പൊലീസിന്റെ സഹായം തേടാന്‍ പറഞ്ഞത് അവരാണെന്നുമാണ് വിവരം. ശ്രീലേഖയുടെ ഭര്‍ത്താവിന്റെ സഹോദരിയാണ് ഗണേഷ് കുമാറിന്റെ ഭാര്യ.

കെ ബി ഗണേഷ് കുമാര്‍ സ്വേച്ഛാധിപതിയും അഴിമതിക്കാരനും ആണെന്ന് ആരോപിച്ച് എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് സ്ഥാനം രാജിവെക്കണം എന്ന ആവശ്യമുന്നയിച്ച് പത്തനാപുരത്തെ നിരവധി നായര്‍ സമുദായാംഗങ്ങള്‍ രംഗത്തു വന്നിരുന്നു. പദ്മ കഫെ നിര്‍മാണത്തില്‍ ഗണേഷ് അഴിമതി നടത്തി എന്ന ആരോപണവും ഉയരുന്നുണ്ട്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here