മണ്ണാര്‍ക്കാട്. പി.കെ. ശശിയെ പുറത്താക്കിയ വിഷയം. തറവാട്ടിൽ പിറന്ന സ്ത്രീകൾക്ക് ഇനി ഏരിയ കമ്മിറ്റി ഓഫിസിൽ കയറാം എന്ന് കമന്‍റിട്ട മണ്ണാർക്കാട് ഏരിയ സെക്രട്ടറി NK നാരായണൻകുട്ടിക്ക് എതിരെ സിപിഎം വനിതാ പ്രവർത്തകർ.
ഇത്രയും കാലം ഓഫീസിൽ കയറിയ സ്ത്രീകൾ തറവാട്ടിൽ പിറന്നവരല്ലേ എന്ന് ചോദ്യം. സിപിഎം തെങ്കര എന്ന പേരിലുള്ള വാട്സ്ആപ്പ് ഗ്രൂപ്പിലെ വനിതാ സഖാക്കളുടേതാണ് വിമർശനം. ഏരിയാ സെക്രട്ടറി മാധ്യമങ്ങൾക്ക് മുന്നിൽ വായിൽ തോന്നിയത് വിളിച്ചു പറയുകയാണ്. വനിതാ സഖാക്കളെ മോശമായി ചിത്രീകരിക്കുന്ന പരാമർശം എന്ന് വിമർശനം




































