Home News Breaking News എസ് ഐ യെ ലോക്കൽ സെക്രട്ടറി മർദ്ദിച്ച സംഭവം,പ്രതിയെ പിടികൂടാനാവാതെ പൊലീസ്

എസ് ഐ യെ ലോക്കൽ സെക്രട്ടറി മർദ്ദിച്ച സംഭവം,പ്രതിയെ പിടികൂടാനാവാതെ പൊലീസ്

Advertisement

തിരുവനന്തപുരം. വെള്ളറടയിൽ എസ് ഐ യെ ലോക്കൽ സെക്രട്ടറി മർദ്ദിച്ച സംഭവം. ജാമ്യം തള്ളിയിട്ടും ലോക്കൽ സെക്രട്ടറിയെ പിടികൂടാതെ പോലീസ്. ഒന്നാം പ്രതിയായ സിപിഎം ലോക്കൽ സെക്രട്ടറി പ്രദീപിനെ തിരയുന്നുണ്ടേന്ന് പോലീസ്

ക്ഷേത്രോത്സവത്തിനിടെ ഗതാഗത തടസ്സമുണ്ടാക്കിയത് ചോദ്യം ചെയ്തതാണ് ആക്രമണ കാരണം.മാർച്ച് നാലിനാണ് ജാമ്യം തള്ളിയത്.ഫെബ്രവരി 22 നാണ് ആക്രമണം നടന്നത്.കേസിൽ മൂന്നു പ്രതികൾ ആണുള്ളത്. നിലവിൽ പിടിയിലായത് രണ്ടാംപ്രതി ശ്യാം മാത്രം. ഒന്നാംപ്രതി പ്രദീപും മൂന്നാം പ്രതി സതീഷുമാണ് ഒളിവിൽ തുടരുന്നത്

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here